Revenue Page
വകുപ്പുകൾ
- കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്
- ആയുഷ് വകുപ്പ്
- പിന്നാക്ക സമുദായ വികസന വകുപ്പ്
- കോസ്റ്റല്‍ ഷിപ്പിംഗ് & ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ്
- ഉപഭോക്ത്യകാര്യ വകുപ്പ്
- സഹകരണ വകുപ്പ്
- സാംസ്ക്കാരികകാര്യ വകുപ്പ്
- തെരഞ്ഞെടുപ്പ് വകുപ്പ്
- ഇലക്ട്രോണിക്സ് & വിവരസാങ്കേതിക വിദ്യാ വകുപ്പ്
- പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ്
- ധനകാര്യ വകുപ്പ്
- മത്സ്യബന്ധന- തുറമുഖ വകുപ്പ്
- ഭക്ഷ്യ പൊതുവിതരണ വകുപ്പ്
- വനം-വന്യജീവി സംരക്ഷണ വകുപ്പ്
- പൊതുഭരണ വകുപ്പ്
- പൊതുവിദ്യാഭ്യാസ വകുപ്പ്
- ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്
- ഉന്നത വിദ്യാഭ്യാസ വകുപ്പ്
- ആഭ്യന്തര വകുപ്പ്
- ഭവനനിര്‍മ്മാണ വകുപ്പ്
- വ്യവസായ-വാണിജ്യ വകുപ്പ്
- തൊഴില്‍ -നൈപുണ്യ വകുപ്പ്
- നിയമ വകുപ്പ്
- തദ്ദേശ സ്വയംഭരണ വകുപ്പ്
- ന്യൂനപക്ഷ ക്ഷേമ വകുപ്പ്
- പ്രവാസികാര്യ വകുപ്പ്
- പാര്‍ലമെന്ററികാര്യ വകുപ്പ്
- ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ്
- ആസൂത്രണ - സാമ്പത്തികകാര്യ വകുപ്പ്
- ഊര്‍ജ്ജവകുപ്പ്
- പൊതുമരാമത്ത് വകുപ്പ്
- റവന്യൂ വകുപ്പ്
- സൈനികക്ഷേമ വകുപ്പ്
- പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
- ശാസ്ത്ര-സാങ്കേതിക വകുപ്പ്
- സാമൂഹ്യനീതി വകുപ്പ്
- കായിക-യുവജനകാര്യ വകുപ്പ്
- സ്റ്റോഴ്സ് പര്‍ച്ചേസ് വകുപ്പ്
- നികുതി വകുപ്പ്
- വിനോദസഞ്ചാര വകുപ്പ്
- ഗതാഗത വകുപ്പ്
റവന്യൂ വകുപ്പ്
ആമുഖം
വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു.
- പൊതു ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടീഫിക്കറ്റുകള്‍ നല്‍കല്‍
- പ്ലാന്റേഷന്‍ നികുതി, കെട്ടിട നികുതി തുടങ്ങിയ വിവിധ നികുതി പിരിക്കല്‍
- റവന്യൂ റിക്കവറി നടപ്പിലാക്കല്‍.
- ഭൂരേഖകള്‍ കാലാനുസൃതമാക്കലും പരിപാലനവും.
- ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കല്‍, വോട്ടര്‍ പട്ടിത പുതുക്കല്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍.
- വിവിധ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നൽകൽ
- പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍.
- സര്‍ക്കാര്‍ ഭൂമിയും മരങ്ങളും സംരക്ഷിക്കല്‍.
- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കലും.
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ആവശ്യക്കാര്‍ക്ക് ധനസഹായം നല്‍കല്‍.
- ആയുധ ലൈസന്‍സ്, വെടിക്കോപ്പ് ലൈസന്‍സ് എന്നിവ നല്‍കല്‍.
- MPLADSയും മറ്റു വികസന പദ്ധതികളും നടപ്പിലാക്കല്‍.
- പൊതുജന പരാതി പരിഹാരം
- വിവിധ പെന്‍ഷന്‍ പദ്ധതികള്‍ നടപ്പിലാക്കല്‍.
- വിവിധ ഭവനപദ്ധതികള്‍ നടപ്പിലാക്കല്‍.
- പ്രകൃതി വിഭവ നിയന്ത്രണം, മണല്‍വാരല്‍ നിയന്ത്രണങ്ങള്‍ എന്നിവയുടെ നിര്‍വ്വഹണം.
- സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.
- വകുപ്പുകള്‍ തമ്മിലുള്ള സര്‍ക്കാര്‍ ഭൂമി കൈമാറ്റം.
- ക്രിമിനല്‍ നടപടി ക്രമത്തിന് കീഴിലുള്ള സുരക്ഷാ നടപടികള്‍.
- നിയമവാഴ്ച പരിപാലനം.
- പൊതു ശല്യങ്ങള്‍ ഉന്മൂലനം ചെയ്യുക.
- സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുക.
- ഭൂമിയുടെ സര്‍വ്വേയും അതിര്‍ത്തി നിര്‍ണ്ണയവും.
- പ്രവാസി ഇന്ത്യാക്കാരുടെ നിയമപരമായ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക.
- ശവശരീരങ്ങള്‍ മറവു ചെയ്യുന്നതിനും കത്തിക്കുന്നതിനുമുള്ള സ്ഥലം അനുവദിച്ചു നല്‍കുക.
Department Sections
- ലാന്റ് ബോര്‍ഡ്
സംസ്ഥാന ലാന്റ് ബോര്‍ഡ് കൂടിയായ ലാന്റ് റവന്യൂ കമ്മീഷണറാണ് തിരുവനന്തപുരത്തെ ലാന്റ് ബോര്‍ഡിന്റെ തലവന്‍. കേരള ഭൂപരിഷ്‌കരണ നിയമത്തിന് കീഴില്‍ വരുന്ന ഭൂപരിധി സംബന്ധിച്ച കേസുകള്‍ സെക്രട്ടറിയുടെ സഹായത്തോടു കൂടി കൈകാര്യം ചെയ്യുന്നു.റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍/ഡെപ്യൂട്ടി കലക്ടര്‍മാര്‍, തലവന്‍മാരായുള്ള താലൂക്ക് ലാന്റ് ബോര്‍ഡുകളും ഈ ജില്ല യിലുണ്ട്.
- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
കേരളത്തിലുടനീളമുള്ള റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണ്.
വകുപ്പിനു കീഴിലുള്ള കീഴ് വകുപ്പുകള്‍, ഇന്‍സ്റ്റിറ്റിയൂഷനുകള്‍, സ്ഥാപനങ്ങള്‍ എന്നിവ
-
ലാന്റ് റവന്യൂ വകുപ്പ്
-
ഡയറക്ടറേറ്റ് ഓഫ് സര്‍വ്വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സ്
-
ലാന്റ് ബോര്‍ഡ്
ലാന്റ് റവന്യൂ ആന്റ് സര്‍വ്വേ വകുപ്പിലെ ജീവനക്കാര്‍ക്ക് ഇന്‍ഡക്ഷന്‍ ട്രെയിനിംഗ്, ഇന്‍ സര്‍വ്വീസ് ട്രെയിനിംഗ് എന്നിവ നല്‍കുന്നതിനായി സര്‍ക്കാര്‍ റവന്യൂ വകുപ്പിന് കീഴില്‍ സ്ഥാപിച്ചഒരു സ്വയംഭരണ സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് റവന്യൂ ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്.2010 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പോളിസി കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
| 1 | സംസ്ഥാനത്തെ ലാന്റ് റവന്യൂ ആന്റ് സര്‍വ്വേ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് ഇന്‍ സര്‍വ്വീസ് ട്രെയിനിംഗ്, റഫ്രഷര്‍ ട്രെയിനിംഗ് അടങ്ങിയ പ്രൊഫഷണല്‍ ട്രെയിനിംഗ് നല്‍കുക. |
| 2 | മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് നിര്‍വ്വഹണ നൈപുണ്യവും (Managerial skill) സാങ്കേതിക നൈപുണ്യവും(Technical skill) നല്‍കുകയും ചെയ്യുകയും. |
| 3 | മേല്‍പ്പറഞ്ഞ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളും പഠനങ്ങളും ഏറ്റെടുത്തു നടത്തുക. |
| 4 | പ്രവര്‍ത്തനങ്ങളില്‍ പുതിയ വിദ്യകള്‍, നൂതനാശയങ്ങള്‍, ആധുനിക സാങ്കേതിക വിദ്യകള്‍ എന്നിവ നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുക. |
| 1 | ഭരണനിര്‍വ്വഹണ സംഘം |
| 2 | കാര്യ നിര്‍വ്വാഹസമിതി |
| 3 | ഡയറക്ടര്‍ |
| 4 | ഭരണനിര്‍വ്വഹണസംഘം നിയമിക്കുന്ന മറ്റു സമിതികള്‍. |
| സൊസൈറ്റിയുടെ ഭരണനിര്‍വ്വഹണം അതിന്റെ ചട്ടങ്ങള്‍ പ്രകാരം താഴെപ്പറയുന്ന അംഗങ്ങളടങ്ങിയ ഭരണ നിര്‍വ്വഹണ സംഘത്തിനാണ: | |||
| 1 | ചെയര്‍മാന്‍ - റവന്യൂ വകുപ്പ് മന്ത്രി. | ||
| 2 | സെക്രട്ടറി, റവന്യൂവകുപ്പ് | ||
| 3 | അംഗങ്ങള്‍: | ||
| i) | സെക്രട്ടറി, റവന്യൂവകുപ്പ്. | ||
| ii) | സെക്രട്ടറി, ധനകാര്യവകുപ്പ് | ||
| iii) | ഡയറക്ടര്‍, സർവേയും ലാൻഡ് റെക്കോർഡുകളും. | ||
| iv) | ഡയറക്ടര്‍, ഐ.എം. ജി | ||
| v) | ഡയറക്ടര്‍, ഐ.എല്‍.എം. | ||
| vi) | ജില്ലാ കളക്ടര്‍, തിരുവനന്തപുരം | ||
| vii) | സെക്രട്ടറി, ഉദ്യോഗസ്ഥരും ഭരണ പരിഷ്കാര വകുപ്പ് | ||
| viii) | സെക്രട്ടറി, തദ്ദേശഭരണവകുപ്പ് | ||
| i) | കമ്മീഷണർ, ലാൻഡ് റവന്യൂ ചെയർമാൻ |
| ii) | സെക്രട്ടറി, ധനകാര്യവകുപ്പ് - മെമ്പര്‍ |
| iii) | ഡയറക്ടര്‍, സര്‍വ്വേ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ് മെമ്പര്‍ |
| iv) | ഡയറക്ടര്‍, ഐ.എല്‍.എം - മെമ്പര്‍ |
| v) | ജില്ലാകലക്ടര്‍ - തിരുവനന്തപുരം മെമ്പര്‍ |
| ബഹു: റവന്യൂ വകുപ്പ് മന്ത്രി | ചെയര്‍മാന്‍ ഭരണനിര്‍വ്വഹണ സംഘം |
| ലാന്റ് റവന്യൂ കമ്മീഷണര്‍ | വൈസ് ചെയര്‍മാന്‍, ഭരണനിര്‍വ്വഹണ സംഘം & ചെയര്‍മാന്‍ കാര്യ നിര്‍വ്വഹണസമിതി |
| ശ്രീ. രവീന്ദ്രന്‍, ഐ.എ.എസ് | ഡയറക്ടര്‍ (ഇന്‍ചാര്‍ജ്ജ്) |
| ഗിരിജ പി.കെ, ഡെപ്യൂട്ടി കളക്ടർ | സെക്രട്ടറി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ |
- ലാന്റ് റിക്കാര്‍ഡുകളുടെ BHUREKHA (ഭൂരേഖ), കംപ്യൂട്ടര്‍ വല്‍ക്കരണം
- വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇന്‍ഡക്ഷന്‍ ട്രെയിനിംഗ്
- സ്ഥാപന ജീവനക്കാര്യങ്ങളിലുള്ള പരിശീലനം
- റവന്യൂറിക്കവറിയിലുള്ള പരിശീലനം
- ഭൂമി ഏറ്റെടുക്കലിലുള്ള പരിശീലനം
- ഭൂമി പതിച്ചുനല്‍കുന്നതിലുള്ള പരിശീലനം
- കോടതി വ്യവഹാരങ്ങള്‍ നടത്തുന്നതിലുള്ള പരിശീലനം
- കേരളാ ഭൂപരിഷ്‌കരണ നിയമത്തിലുള്ള പരിശീലനം
- എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകളെ സംബന്ധിച്ച നിയമങ്ങളിലുള്ള പരിശീലനം
- ജില്ലാ കോടതി കേസുകളിലുള്ള പരിശീലനം
- ISM മലയാളത്തിലും ഇന്റര്‍നെറ്റിലുമുള്ള പരിശീലനം
- എല്‍.ഡി.ക്ലര്‍ക്കുമാര്‍, വില്ലേജ് അസിസ്റ്റന്റുമാര്‍ക്കുള്ള പരിശീലനപരിപാടി
- റവന്യൂ ഓഫീസര്‍മാര്‍ക്കുള്ള ചെയിന്‍ സര്‍വ്വേ പരിശീലനം
- റവന്യൂ ഓഫീസര്‍മാര്‍ക്കുള്ള ഹയര്‍ സര്‍വ്വേ പരിശീലനം
ലക്ഷ്യങ്ങള്‍
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ :
1.ഭരണനിര്‍വ്വഹണസംഘം
2.കാര്യനിര്‍വ്വഹണസമിതിയുടെ (Executive Committee) യുടെ ഘടന:
3.നിലവിലുള്ള അംഗങ്ങള്‍:
വകുപ്പിന്റെ ഘടന
| ശ്രീ. കെ. രാജൻ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി | റൂം നമ്പർ 140 മൂന്നാം നില നോർത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് തിരുവനന്തപുരം ഫോൺ: 2333670, 2327068 മൊബൈൽ : 9400006300 ഇ-മെയിൽ: min.rev@kerala.gov.in |
| ശ്രീ. കെ. രാധാകൃഷ്ണൻ പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി | റൂം നമ്പർ 100 രണ്ടാം നില നോർത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് തിരുവനന്തപുരം– 695001 ഫോൺ: 0471- 2518594 മൊബൈൽ: 9400099555 ഇ-മെയിൽ: in.scst@kerala.gov.in |
| റവന്യൂ വകുപ്പ് | സെക്രട്ടറിയേറ്റ് തിരുവനന്തപുരം |
| അഡിഷണൽ ചീഫ് സെക്രട്ടറി റവന്യൂ, ഡിസാസ്റ്റർ മാനേജ്മെൻറ് | ഡോ. എ. ജയതിലക് ഐ.എ.എസ് അഡിഷണൽ ചീഫ് സെക്രട്ടറി റൂം നമ്പർ 201 എ രണ്ടാം നില അനെക്സ് I, സെക്രട്ടേറിയറ്റ് തിരുവനന്തപുരം ഫോൺ: 0471- 2333028, 2517214 ഇ-മെയിൽ: prl.secy.revenue@gmail.com |
| പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ (ദേവസ്വം) | ശ്രീ. കെ. ആർ. ജ്യോതിലാൽ ഐ.എ.എസ് പ്രിൻസിപ്പൽ സെക്രട്ടറി റൂം നമ്പർ 394 രണ്ടാം നില മെയിൻ ബ്ലോക്ക്, സെക്രട്ടറിയേറ്റ് ഫോൺ 0471-2320311, 2518669 മൊബൈൽ : 9447744200 ഇ-മെയിൽ: secy.tspt@kerala.gov.in secy.gad@kerala.gov.in |
| വെബ് സൈറ്റ് |
പദ്ധതികളും പരിപാടികളും
കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ഭൂമി കേരളത്തിന്റെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനാഅ ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ രൂപീകരിച്ചത്. ഹൈബ്രിഡ് സാങ്കേതിക വിദ്യകള്‍ (aerial photogrammetry, GPS+ETS ground survey) ഉപയോഗിച്ചുള്ള സംസ്ഥാനത്തിന്റെ കഡസ്ട്രൽ സർവ്വേ (cadastral survey) നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള പദ്ധതിയാണ് ഭൂമി കേരളം. ഇതിന്റെ ആത്യന്തിക ലക്ഷ്യം തത്പരകക്ഷികള്‍ക്ക് വെബ്‌സൈറ്റുകളില്‍ എളുപ്പത്തില്‍ പരിശോധിക്കാവുന്ന തരത്തില്‍ ഡിജിറ്റില്‍ ലാന്റ് റിക്കാര്‍ഡുകള്‍ (സ്ഥിരമായി ലഭിക്കാവുന്ന GIS ലയറുകള്‍ പോലെ) ഉണ്ടാകുക എന്നതാണ്.
മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ റീ-സര്‍വ്വേ തീര്‍പ്പാക്കുക, കാലോചിതമാക്കിയ പൊതുഭൂമികളുടെ റിക്കാര്‍ഡുകള്‍ പരിപാലിക്കുക, ആയിരം സ്ഥലങ്ങളിലായി സംസ്ഥാനത്തെ ആദിവാസികള്‍ക്ക് വിതരണം ചെയ്യുവാനുള്ള ഇരുപത്തി ഏഴായിരം ഹെക്ടര്‍ ഭൂമിയുടെ സര്‍വ്വേ റിക്കാര്‍ഡുകള്‍ തയ്യാറാക്കുക. കേന്ദ പ്രയോജക പദ്ധതിയായ (Centrally sponsered) നാഷണല്‍ ലാന്റ് റിക്കാര്‍ഡ്‌സ് മോഡണൈസേഷന്‍ പ്രോഗ്രാം (NLRMP) ന്റെ കീഴില്‍ വരുന്ന തിരുവനന്തപുരം താലൂക്കിലെ 31 വില്ലേജുകളിലെ റി സര്‍വ്വേ പൂര്‍ത്തിയാക്കുക, ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ലിമിറ്റേഡിന്റെ കൈവശമുള്ള ഭൂമിയുടെ റീ-സര്‍വ്വേ പൂര്‍ത്തിയാക്കുകയും നിയമപരമല്ലാതെ കമ്പനി അധികഭൂമി കൈവശം വച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുകയും ചെയ്യുക. പ്രത്യേക പദ്ധതികള്‍ക്ക് കീഴില്‍ പൊതു ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സര്‍വ്വേ നടത്തുക എന്നിവയും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ലക്ഷ്യങ്ങളും മിഷന്റെ ലക്ഷ്യങ്ങളിലുള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്
സേവനങ്ങള്‍ - പ്രവര്‍ത്തനങ്ങള്‍
ഒരു പാട് കാര്യങ്ങള്‍ അടങ്ങുന്നതാണ് റവന്യൂവകുപ്പ്. ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍, പ്രമാണങ്ങളുടെ (documents) പരിപാലനം, പൊതുഭൂമി സംരക്ഷിക്കല്‍, ലാന്റ് റവന്യൂ പിരിയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചെയ്യുന്നതെങ്കിലും ഇന്ന് വകുപ്പിനെ വില്ലേജ് ആഫീസുകള്‍ മുതല്‍ ജില്ലാ കലക്ടറേറ്റുകള്‍ വരെയുള്ള ചുമതലയുണ്ട്. പലവിധ സര്‍ട്ടീഫിക്കറ്റുകള്‍ നല്‍കല്‍, ഭൂരേഖകളുടെ പരിപാലനം, ലാന്റ് റവന്യൂ നികുതിയും സെസും പിരിയ്ക്കല്‍, റവന്യൂ റിക്കവറി നടപ്പിലാക്കല്‍, ലാന്റ് സര്‍വ്വേ തര്‍ക്കങ്ങള്‍ പരിഹരിക്കല്‍, ഭൂപരിഷ്‌കരണം, തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തല്‍, നിയമവാഴ്ച കൈകാര്യം ചെയ്യല്‍, ദുരിതാശ്വാസവും, പുനരധിവാസവും ദുരന്തനിവാരണ നിര്‍വ്വഹണവും (disaster management) പോലെയുള്ള സാധാരണ ജനങ്ങളെ ബാധിക്കുനന നൂറ്റിയമ്പതോളം വിഷയങ്ങള്‍ വകുപ്പ് കൈകാര്യം ചെയ്യുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാനത്തിന്റെ ദൈനംദിന ഭരണത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ വകുപ്പ് ഇടപെടുന്നുണ്ട്. ജില്ലാ തലത്തില്‍ ഈ വകുപ്പ് പല വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തിന്റെ വികസന പരിപാടികളും ഏകോപിപ്പിക്കുന്നുണ്ട്.
നിയമസം ഹിതകളും ഉത്തരവുകളും
റവന്യൂ ഉദ്യോഗസ്ഥരുടെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും നിയമസംഹിതകള്‍ പ്രകാരമായതിനാല്‍ ഏകദേശം നൂറ്റിനാല്‍പ്പതോളം നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഡിസ്ട്രിക് കലക്ടര്‍മാര്‍, സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റുകള്‍ എന്ന നിലകളിലും താഴെപ്പറയുന്ന നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ പീനല്‍കോഡ് 1860
പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് 1947
കമ്മീഷന്‍സ് ഓഫ് ഇന്‍ക്വയറി ആക്ട് 1952
ആംസ് ആക്ട് 1959
ആംസ് ആക്ട് 1969
കോഡ് ഓഫ് ക്രിമിനല്‍ പ്രോസീഡിയര്‍ 1973
നാഷണല്‍ സെക്യൂരിറ്റി ആക്ട് 1980
സംസ്ഥാന നിയമങ്ങള്‍
കേരള പോലീസ് ആക്ട് 1960
കേരളാ എൻക്വയറീസ് ആൻഡ് സമ്മൻസ് ആക്ട് 1960
കേരള പോലീസ് ഓഫ് പബ്ലിക് റിസോര്‍ട്ട് ആക്ട് 1963
കേരള പബ്ലിക് സര്‍വെന്റസ് (എന്‍ക്വയറീസ്) ആക്ട് 1963
കേരള പബ്ലിക് മെന്‍സ് കറപ്ഷന്‍(ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് എന്‍ക്വയറീസ്) ആക്ട് 1987
റവന്യൂവും മറ്റു നിയമങ്ങളും
കേന്ദ്രനിയമങ്ങള്‍
മോട്ടാര്‍ വാഹന നിയമം 1939
ആവശ്യസാധന നിയമം 1955
പൗരത്വ നിയമം 1955
സംസ്ഥാന നിയമങ്ങള്‍
1. കൊച്ചിൻ അബ്‌ക്കാരി ആക്റ്റ് 1077, ഡിസ്പോസൽ, ലേല നിയമങ്ങൾ
2. കേരള റുക്വിസിഷനിംഗ് & അക്ക്വിസിഷൻ ഓഫ് ഇമോവാബിലെ പ്രോപ്പർട്ടി ആക്റ്റ് 1955
3. കേരള ബോർഡ് ഓഫ് റവന്യൂ ആക്ട് 1957
4. കേരള സിനിമാസ് റഗുലേഷൻ ആക്ട് 1958
5. കേരള സ്റ്റാമ്പ് ആക്ട് 1959
6. കേരള പ്ലാന്റേഷൻ (അഡീഷണൽ ടാക്സ്) ആക്റ്റ് 1960
7. കേരള പഞ്ചായത്ത് രാജ് നിയമം
8. കേരള നഗര പാലിക ആക്റ്റ്
9. കേരള ലോക്കൽ അതോറിറ്റീസ് എന്റർറ്റെയ്ൻമെൻറ് ടാക്സ് ആക്ട് 1961
10. കേരള ലാൻഡ് ടാക്സ് ആക്ട് 1961
11. കേരള വനസംരക്ഷണ നിയമം 1961
12. കെ. ജി.എസ്. ടി. ആക്ട് 1963
13. കേരള പബ്ലിക് അക്കൗണ്ടൻറ് ആക്ട് 1963
14. കേരള ബിൽഡിംഗ് (ലീസ് ആന്റ് റെന്റ് കൺട്രോൾ) ആക്റ്റ് 1965
15. കേരള റവന്യൂ റിക്കവറി ആക്ട് 1968
16. കേരള സ്വകാര്യ വന (വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ്) നിയമം 1971
17. കേരള കെട്ടിട നികുതി ചട്ടം 1975
18. കേരള കാർഷിക തൊഴിലാളി നിയമം 1975
ഭൂ നിയമങ്ങൾ
1. കേരള ലാൻഡ് കൺസർവൻസി ആക്ട് 1957
2. കേരള കോംപൻസേഷൻ ഫോർ റ്റെനന്റ്‌സ് ഇമ്പ്രൂവ്മെൻറ്‌സ് ആക്റ്റ് 1958
3. കേരള ലാന്റ് റീലിങ്ക്വിഷ്‌മെന്റ് ആക്ട് 1958
4. കേരള ലാൻഡ് അസൈൻമെന്റ് ആക്ട് 1960
5. കേരള സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ട് 1961
6. കേരള ലാൻഡ് അക്വിസിഷൻ ആക്ട് 1962
7. കേരള ലാൻഡ് റീഫോംസ് ആക്ട് 1963
8. കേരള ലാൻഡ് ഡെവലപ്മെന്റ് ആക്ട് 1964
9. ട്രഷർ ട്രോവ് ആക്ട്
10. അന്യംനില്‍പ്പ് കണ്ടുകെട്ടല്‍ ആക്ട്
മാന്വലുകൾ
* തിരുവിതാംകൂർ ലാൻഡ് റവന്യൂ മാനുവൽ
* കൊച്ചിൻ ലാൻഡ് റവന്യൂ നടപടിക്രമങ്ങൾ
* ബോർഡുകളുടെ സ്ഥിരം ഉത്തരവുകൾ
* വില്ലേജ് അക്കൗണ്ട് മാനുവൽ
* ഡിസ്ട്രിക്റ്റ് ഓഫീസ് മാനുവൽ
* മാനുവൽ ഓഫ് ഓഫീസ് പ്രൊസീജ്യർ
* കേരള സിവിൽ സർവീസസ് (ക്ലാസിക്കേഷൻ കൺട്രോൾ ആന്റ് അപ്പീൽ) ചട്ടങ്ങൾ 1960
1. ഭൂമി പതിച്ചുനല്‍കല്‍ : പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളെ സംബന്ധിച്ച ഭൂമി കൈമാറ്റവും സംരക്ഷണവും.
2. മൂന്നാര്‍ പ്രശ്‌നം സംബന്ധിച്ച പേപ്പറുകള്‍.
2. റവന്യൂ (ബി) വകുപ്പ്
1. കേരള ഭൂമി ഏറ്റെടുക്കാന്‍ ചട്ടങ്ങള്‍.
2. കേരള ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ വകുപ്പ് 4(1) ന്റെ കീഴില്‍ വരുന്ന വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കല്‍, ഭൂമി ഏറ്റെടുക്കല്‍ പ്രഖ്യാപനങ്ങള്‍ക്ക് അനുമതി നല്‍കല്‍, ഇന്ത്യ സര്‍ക്കാര്‍ കാര്യാലയങ്ങള്‍/സ്ഥാപനങ്ങള്‍ എയര്‍പോര്‍ട്ട് സൊസൈറ്റികള്‍ എന്നിവ ഒഴികെയുള്ള വിജ്ഞാപനങ്ങള്‍ പിന്‍വലിക്കല്‍.
3. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും ഇന്‍സ്റ്റിറ്റിയൂഷനുകളും ഒഴികെ ഭൂമി ഏറ്റെടുക്കലില്‍ അഭിപ്രായങ്ങളും ഉപദേശങ്ങളും.
4. സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടി പ്രത്യേക ജീവനക്കാരെ സൃഷ്ടിക്കല്‍, അവ തുടര്‍ന്ന് കൊണ്ടുപോകല്‍, അവ നിര്‍ത്തലാക്കല്‍.
5. കേരള ഭൂമി ഏറ്റെടുക്കല്‍ നിയമനത്തിനു കീഴില്‍ വരുന്ന ഭൂമിയുടെ റീ കണ്‍വേയന്‍സ് (റീ കണ്‍വേയന്‍സ്) ചട്ടങ്ങള്‍.
6. കേന്ദരസര്‍ക്കാര്‍ ഓഫീസുകള്‍ / ഇന്‍സ്റ്റിറ്റിയൂഷനുകള്‍/ എയര്‍പോര്‍ട്ട് സൊസൈറ്റികള്‍ എന്നിവ ഒഴികെ റവന്യൂ ബി വിഭാഗം കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ ഹര്‍ജികളും കേസുകളും.
7. പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി, ഡ്രാഫ്റ്റ് പാര.
8. അക്കൗണ്ടന്റ് ജനറലിന്റെ ആഡിറ്റ് റിപ്പോര്‍ട്ടുകളും, പരിശോധനാ റിപ്പോര്‍ട്ടുകളും.
9. ടമശേളെമരശേീി ീള റല്ശരല െമിറ ഷൗറഴലാലിെേ ഉഋ യുടെ ഘഅഞകേസുകളില്‍ അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള അനുമതി നല്‍കല്‍, പ്രത്യേക നിയമസഭ സംബന്ധിച്ച പേപ്പറുകള്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ യൂണിറ്റുകള്‍.
10. അടച്ചുതീര്‍ക്കലും എഴുതിത്തള്ളലും, കേരള റിക്കവറി ഓഫ് അരിയേഴ്‌സ് ഓഫ് ജന്മികരം ആക്ട് 1975.
11. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ (കേന്ദ്ര സർക്കാർ ഓഫീസുകൾ/ മറ്റ് സ്ഥാപനങ്ങൾ, എയർപോർട്ട് സൊസൈറ്റികൾ ഒഴികെ ) ഭൂമി പതിച്ചു നൽകലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ, സ്‌പെഷ്യൽ LA യൂണിറ്റുകളുമായി ബന്ധപ്പെട്ട കോടതി വിധികൾ, ഫയൽ അപ്പീലുകൾ അംഗീകരിക്കൽ
12. അനാമത്ത് പേപ്പറുകള്‍.
3. റവന്യൂ (സി) വകുപ്പ്
1. ഡെപ്യൂട്ടി കലക്ടര്‍മാരുടെ ജീവനക്കാര്യം.
2. ജില്ലാകലക്ടര്‍മാരുടെ സ്ഥലംമാറ്റം
3. അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ലെയ്‌സണ്‍ ഓഫീസറും ഓഫീസും (എല്ലാ പേപ്പറുകളും)
4. തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, തുല്യ പദവിയിലുള്ളവര്‍ എന്നിവരുടെ സേവന ജീവനക്കാര്യങ്ങള്‍
5. കേരള റവന്യൂ സര്‍വ്വീസിലെയും റവന്യൂ സബോര്‍ഡിനേറ്റ് സര്‍വ്വീസിലെയും വിവിധ തസ്തിക കള്‍ക്കുള്ള സ്‌പെഷല്‍ റൂളുകള്‍
6. റവന്യൂ മിനിസ്റ്റീരിയല്‍ സബോര്‍ഡിനേറ്റ് സര്‍വ്വീസുകളായ എല്‍.ഡി.ക്ലാര്‍ക്ക്, സ്‌പെഷ്യല്‍ വില്ലേജ് അസിസ്റ്റന്റുമാര്‍ ഉള്‍പ്പടെയുള്ള വില്ലേജ് അസിസ്റ്റന്റുമാര്‍, ഫിര്‍ക്ക റവന്യൂ ഇന്‍സ്‌പെകടര്‍മാര്‍ ഉള്‍പ്പടെയുള്ള റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍, ലാന്റ് റവന്യൂ വകുപ്പിലെയും ലാന്റ് ബോര്‍ഡിലെയും ഹെഡ് ക്ലാര്‍ക്കുമാര്‍ ഹെഡ് അക്കൗണ്ടന്റുമാര്‍ സമാന പദവിയിലുള്ളവര്‍ തുടങ്ങി എല്ലാ തസ്തികകളുടെയും സേവന-ജീവനക്കാര്യം.
4. റവന്യൂ (ഡി) വകുപ്പ്
1. ലാന്റ് റവന്യൂ വകുപ്പിലെയും ലാന്റ് ബോര്‍ഡിലെയും എല്ലാ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും എതിരെയുള്ള അച്ചടക്ക നടപടികള്‍ (ആരോപണ നിവേദനങ്ങള്‍ / പരാതികള്‍ തുടങ്ങിയവ).
5. റവന്യൂ (ദേവസ്വം) വകുപ്പ്
1. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (എ) വകുപ്പ് (ഒശിറൗ ഞലഹശഴശീി െമിറ രവമൃശമേയഹല ലിറീംാലി േ(അ) ഉലുമൃാേലി)േ ലെ എല്ലാ തസ്തികകളെയും സംബന്ധിച്ച ജീവന/സേനക്കാര്യം .
2. ഹിന്ദു റിലീജിയന്‍സ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (എ) വകുപ്പിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും എതിരെയുള്ള അച്ചടക്ക നടപടികള്‍ (ആരോപണ ഹര്‍ജികള്‍, പരാതികള്‍ മുതലായവ).
3. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് നിയമവും ചട്ടങ്ങളും.
4. മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി പദ്ധതി.
5. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (എ) വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും / ദേവസ്വങ്ങളും.
6. ഹിന്ദു റിലീജിയന്‍സ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (എ) വകുപ്പിന്റെ എല്ലാ അപ്പീല്‍ ഹര്‍ജികളും/പുന: ഹര്‍ജികളും.
7. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (എ) വകുപ്പിന്റെ വാര്‍ഷിക ഒദ്യോഗിക പരിശോധനയും, പരിശോധനാ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടികളും.
8. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്, കൊച്ചി ദേവസ്വംബോര്‍ഡ്, കൂടല്‍മാണിക്യം ദേവസ്വം, ഗുരുവായൂര്‍ ദേവസ്വം.
9. ട്രാവന്‍കൂര്‍ - കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട്.
10.കൂടല്‍മാണിക്യം ദേവസ്വം നിയമങ്ങളും ചട്ടങ്ങളും.
11.ഗുരുവായൂര്‍ ദേവസ്വം നിയമങ്ങളും ചട്ടങ്ങളും.
12.ദേവസ്വം ബോര്‍ഡുകള്‍ക്കുള്ള ധനസഹായങ്ങളും വായ്പകളും.
6. റവന്യൂ (ഇ) വകുപ്പ്
1. സര്‍വ്വേയും ഭൂരേഖയും വകുപ്പിലെ നോണ്‍ഗസറ്റഡ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട സേവന - ജീവനക്കാര്യങ്ങള്‍ (അച്ചടക്ക നടപടികള്‍, ടി.എ, ഡി.എ, ലീവ്. P.C.A., Arrear Claims സംബന്ധിച്ച പേപ്പറുകള്‍ ഒഴികെ).
2. സര്‍വ്വേ ട്രെയിനിംഗ് സ്‌ക്കൂളുകള്‍.
3. സര്‍വ്വേയും ഭൂരേഖയും വകുപ്പിലെ സ്‌പെഷ്യല്‍ റൂളുകള്‍.
4. സര്‍വ്വേയും ഭൂരേഖ വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും ആശ്രിത പദ്ധതിയിന്‍ കീഴിലുള്ള തൊഴില്‍ സഹായ പദ്ധതികള്‍.
5. സര്‍വ്വേയും ഭൂരേഖയും വകുപ്പിന്റെ സര്‍വ്വേ പരിശീലന പരിപാടികള്‍.
6. സര്‍വ്വേയും ഭൂരേഖയും വകുപ്പിനെ സംബന്ധിച്ച അക്കൗണ്ട് ജനറലിന്റെ റിപ്പോര്‍ട്ട്.
7. സര്‍വ്വേയും ഭൂരേഖയും വകുപ്പിലെ ഗസറ്റഡ് ഓഫീസര്‍മാരെ സംബന്ധിച്ച ജീവന-സേവന കാര്യങ്ങള്‍.
8. സര്‍വ്വേയും ഭൂരേഖയും വകുപ്പിലെ ഗസറ്റഡ് ഓഫീസര്‍മാരെയും നോണ്‍ ഗസറ്റ്ഡ് ഓഫീസര്‍മാരെയും സംബന്ധിച്ച അച്ചടക്ക നടപടുകള്‍.
9. ഗസറ്റഡ്, നോണ്‍ഗസറ്റ്ഡ് ഓഫീസര്‍മാരുടെ ടി.എ, സി.എ, ലീവ് PCA, Arrear claim - കള്‍.
10. കാര്‍ഡമമം ഹില്‍ റിസര്‍ച്ച് ലാന്റ്‌സ്.
11. സര്‍വ്വേയും ഭൂരേഖയും വകുപ്പിന്റെയും വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കല്‍.
12. റവന്യൂ അഡ്മിനിസ്‌ട്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കല്‍.
13. സര്‍വ്വേയും ഭൂരേഖയും വകുപ്പിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ പരിശീലനം.
14. കേരള സര്‍വ്വേ ആന്റ് ബൗണ്ടറീസ് ആക്ട് ആന്റ് റൂള്‍സ്.
15. ഭൂമി കൈവശക്കാരില്‍ നിന്ന് ലഭിക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍.
16. കേരളത്തിന്റെയും അതിര്‍ത്തി സംസ്ഥാനങ്ങളുടെയും സംസ്ഥാനാന്തര അതിര്‍ത്തികളുടെ സംയുക്ത പരിശോധന.
17. സംസ്ഥാനത്തിന്റെ റീ സര്‍വ്വേ പദ്ധതി.
18. സര്‍വ്വേയും ഭൂരേഖയും വകുപ്പിന് വേണ്ടി സര്‍വ്വേ ഉപകരണങ്ങള്‍, സര്‍വ്വേക്കല്ലുകള്‍ എന്നിവ വാങ്ങല്‍.
19. സര്‍വ്വേ സംബന്ധിച്ച പ്ലാന്‍ സ്‌കീം.
20. നിയന്ത്രിച്ച ഭൂപടങ്ങള്‍.
21. ടോറൻസ് സിസ്റ്റം.
22. രജിസ്ട്രി നിയമങ്ങളുടേയും ചട്ടങ്ങളുടേയും കൈമാറ്റം.
7. റവന്യൂ (എഫ്) വകുപ്പ്
1. ജില്ലകള്‍, താലൂക്കുകള്‍, വില്ലേജുകള്‍ എന്നിവ രൂപീകരിക്കലും അതിര്‍ത്തി നിര്‍ണ്ണയവും.
2. റവന്യൂ കെട്ടിടങ്ങളുടെ നിര്‍മ്മാണം.
3. റവന്യൂ വകുപ്പിന്റെ ഓഫീസുകള്‍ക്കായി സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുക്കലും അനുബന്ധ പേപ്പറുകളും.
4. ലാന്റ് റവന്യൂ വകുപ്പിന്റെ ബഡ്ജറ്റ്.
5. കേരള വക്കഫ് ബോര്‍ഡും വക്കഫ് കാര്യങ്ങള്‍ സംബന്ധിച്ച പേപ്പറുകളും, വക്കഫ് നിയമങ്ങളും ചട്ടങ്ങളും, അടിത്തൂണ്‍ പെന്‍ഷന്‍, കോര്‍ട്ട് ഓഫ് വാര്‍ഡ്‌സ് ആക്ട് .
6. CMDRF ന് കീഴിലുള്ള സൗജന്യ റേഷന്‍.
7. സംസ്ഥാന നാമകരണ (അതോറിറ്റി) (State name Authority) കേന്ദ്ര പ്രായോജക പദ്ധതികള്‍.
8. ധനകാര്യ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട്.
9. അപ്രോപ്രിയേഷന്‍ അക്കൗണ്ട്‌സ.
8. റവന്യൂ (ജി) വകുപ്പ്
1. പ്ലാന്റേഷന്‍ ടാക്‌സ്.
2. ബേസിക് ആന്റ് ലാന്റ് ടാക്‌സ.
3. കേരള എസ്ചീറ്റ്‌സ് ആന്റ് ഫോര്‍ഫിച്ചേര്‍സ് ആക്ട് ആന്റ് റൂള്‍സ്.
4. കേരള പബ്ലിക് അക്കൗണ്ട്‌സ് ആക്ട് .
5. കേരള ട്രഷര്‍ ടോവ് ആക്ട് ആന്റ് റൂള്‍സ്.
6. റവന്യു എന്‍ക്വയറി ആന്റ് സമന്‍സ് ആക്ട്.
7. ബോര്‍ഡ് ഓഫ് റവന്യു ആക്ട് ആന്റ് റൂള്‍സ്.
8. ലാന്റ് റവന്യൂ വകുപ്പിലെയും ലാന്റ് ബോര്‍ഡിലേയും ആവശ്യങ്ങള്‍ക്കുള്ള ഓഫീസ് സാമഗ്രികള്‍, രജിസ്റ്ററുകള്‍, ഫോറങ്ങള്‍ പ്രിന്റ് ചെയ്യല്‍.
9. ലാന്റ് റവന്യൂ ബോര്‍ഡിന്റെയും ലാന്റ് റവന്യൂ വകുപ്പിന്റെയും ഓഫീസ് ഉപകരണങ്ങള്‍ ഫര്‍ണീച്ചറുകള്‍ എന്നിവ വാങ്ങല്‍.
10. ലാന്റ് റവന്യൂബോര്‍ഡ്, ലാന്‍ഡ് ബോര്‍ഡ് എന്നിവയ്ക്കായുള്ള വാഹനങ്ങള്‍ വാങ്ങലും അറ്റകുറ്റ പണികളും .
11. ലാന്റ് റവന്യൂ വകുപ്പിന്റെയും ലാന്‍ഡ് ബോര്‍ഡിന്റെയും കീഴില്‍ വരുന്ന ഓഫീസുകളില്‍ ടെലിഫോണ്‍ സ്ഥാപിക്കല്‍.
12. റവന്യൂബോര്‍ഡിന്റെ ഓഫീസ് നടപടിക്രമങ്ങള്‍.
13. ലാന്റ് റവന്യൂ വകുപ്പിന്റെയും പൊതുഭരണവും കലക്ടര്‍മാരുടെ യോഗവും
14. നിയമസഭാ ചോദ്യങ്ങള്‍ / ഉറപ്പുകള്‍ അല്ലാതെ മറ്റു വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന റഫറന്‍സു കള്‍ക്കുള്ള മറുപടികള്‍ക്കായി വിവരങ്ങള്‍ ശേഖരിച്ച് സമാഹരിച്ച് ഉത്തരം നല്‍കല്‍
15. റവന്യൂ വകുപ്പിന്റെ ഓഫീസ് നടപടിക്രമങ്ങള്‍.
16. റവന്യൂ വകുപ്പിലെ ജീവനക്കാരുടെ യോഗങ്ങള്‍.
17. റവന്യൂ സെക്രട്ടറിയുടെയും മറ്റു ഉദ്യോഗസ്ഥരുടെയും യോഗങ്ങള്‍.
18. പൊതു മന്ത്രിയുടെയും റവന്യൂ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരുടെയും യോഗങ്ങള്‍.
19. റവന്യൂ വകുപ്പിലെ അനാമത്ത് പേപ്പറുകള്‍.
20. റവന്യൂ വകുപ്പിലെ പ്രതിമാസ വ്യവഹാരങ്ങളുടെ പട്ടിക തയ്യാറാക്കല്‍.
21. കലക്ടര്‍മാരുടെ പ്രതിമാസ വ്യവഹാരങ്ങളുടെ പട്ടിക തയ്യാറാക്കല്‍.
9. റവന്യു (എച്ച്) വകുപ്പ്
1. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളി#െ റവന്യൂ റിക്കവറി സംബന്ധിച്ച പേപ്പറുകള്‍, സ്റ്റേ ഉത്തരവുകള്‍ നല്‍കല്‍, ഒറിജിനല്‍ സ്യൂട്ടുകള്‍, ഒറിജിനല്‍ ഹര്‍ജികള്‍, റവന്യൂറിക്കവറി സംബന്ധിച്ച സ്യൂട്ട് നോട്ടീസുകള്‍.
2. കണ്ണൂര്‍, കാസറഗോഡ്, കോഴിക്കോട് ജില്ലകളിലെ ഉത്തരവുകള്‍ നല്‍കല്‍, ഒറിജിനല്‍ സ്യൂട്ടകള്‍, ഒറിജിനല്‍ ഹര്‍ജികള്‍, റവന്യൂ റിക്കവറി സംബന്ധിച്ച സ്യൂട്ട് നോട്ടീസുകള്‍
3. എല്ലാ ജില്ലകളുടെയും KRR ആക്ടിന്റെ 83 (2) വകുപ്പ് പ്രകാരമുള്ള പുന:ഹര്‍ജികള്‍ സംബന്ധിച്ച പേപ്പറുകള്‍
5. റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട DCB സ്റ്റേറ്റുമെന്റുകള്‍ സംബന്ധിച്ച പേപ്പറുകള്‍
6. റവന്യൂ റിക്കവറി യോഗങ്ങള്‍
7. റവന്യൂ റിക്കവറി സംബന്ധിച്ച പൊതുവായ പേപ്പറുകള്‍
8. റവന്യൂ റിക്കവറി സംബന്ധിച്ച SLBC പേപ്പറുകള്‍
9. ഡ്രാഫ്റ്റ് പാര / ഓഡിറ്റ് പാര
10. റവന്യൂ (എല്‍) വകുപ്പ്
1. പാലക്കാട്, മലപ്പുറം ജില്ലകളിലെ ഭൂമി പതിച്ചുനല്‍കല്‍, കൈമാറ്റം, ലാന്റ് കണ്‍സര്‍വെന്‍സി കേസുകള്‍
2. പട്ടയം പാസ്സ് ബുക്ക് / റവന്യൂകാര്‍ഡ്
3. കണ്ണൂര്‍, കോഴിക്കോട്, കാസറഗോഡ് ജില്ലകളിലെ ഭൂമി പതിച്ചുനല്‍കല്‍, കൈമാറ്റം, ലാന്റ് കണ്‍സെര്‍വെന്‍സി കേസുകള്‍
4. വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ ഭൂമി പതിച്ചു നല്‍കല്‍, കൈമാറ്റം, ലാന്റ് കണ്‍സര്‍വെന്‍സി കേസുകള്‍
11. റവന്യൂ (എന്‍) വകുപ്പ്
1. കേരള ഭൂപരിഷ്‌കരണ നിയമവും ചട്ടങ്ങളും.
2. നഗര വസ്തുവകകളിന്മേല്‍ പരിധി നിര്‍ണ്ണയിക്കല്‍.
3. കുടികിടപ്പുകാരുടെ ബെനിഫിറ്റ് ഫണ്ടും കുടികിടപ്പുകാരുടെ ഭവനപദ്ധതികളും.
4. കര്‍ഷകരുടെ പുനരധിവാസ നിധി.
5. താലൂക്ക് ലാന്റ് ബോര്‍ഡുകളുടെ പുന:സംഘടന.
6. ഭൂപരിഷ്‌കരണ റിവ്യൂ ബോര്‍ഡിന്റെ പുന:സംഘടന.
7. അധികഭൂമികള്‍ക്ക് നഷ്ടപരിഹാരമായി ബോണ്ടുകള്‍ ഇറക്കല്‍.
8. KLRA ആക്ടിന്റെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സംബന്ധിച്ച സമിതികള്‍.
9. കൃഷി ചെയ്യുന്ന പാട്ടക്കാരുടെ ഭൂവുടമാവകാശം വാങ്ങല്‍.
10. നിലവില്‍ ഭൂടമകളല്ലാത്തവരുടെ (ഋഃഹമിറഹീൃറ)െ പുനരധിവാസ ക്ഷേമപദ്ധതികള്‍
11. കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ കീഴില്‍ എല്ലാ കോടതി വ്യവഹാരങ്ങളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കേരള ഭൂപരിഷ്‌കരണ നിയമത്തിന് കീഴില്‍ വരുന്ന ഭൂമി തിരിച്ചടുക്കലുകളും
12. മേല്‍പ്പറഞ്ഞ ജില്ലകളിലെ അന്യാധീനപ്പെട്ട മിച്ച ഭൂമികള്‍
13. മേല്‍പ്പറഞ്ഞ ജില്ലകളിലെ പൊതുജനങ്ങളുടെ മിച്ചഭൂമി സംബന്ധിച്ച ഹര്‍ജികള്‍, കുടിയൊഴിപ്പിക്കല്‍, പട്ടയത്തിനുള്ള അപേക്ഷകള്‍ സംബന്ധിച്ച ഹര്‍ജികള്‍
14. മേല്‍പ്പറഞ്ഞ ജില്ലകളിലെ മറ്റു വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും മിച്ചഭൂമി കൈമാറ്റ് പതിച്ചുനല്‍കല്‍.
15. മേല്‍പ്പറഞ്ഞ ജില്ലകളില്‍ ഗഘഞ ആക്ടിന്റെ 81 (3), 98 (അ) ആ വകുപ്പുകളനുസരിച്ചുള്ള പരിധി നിബന്ധനയില്‍ നിന്നുള്ള ഒഴിവാക്കലുകള്‍ക്കുള്ള അപേക്ഷകള്‍
16. മേല്‍പ്പറഞ്ഞ ജില്ലകളില്‍ കേരള ഭൂപരിഷ്‌കരണനിയമത്തിലെ ഭൂപരിധി നിബന്ധനകള്‍ നടപ്പിലാക്കല്‍
17. ജടഠ ബ്ലോക്ക് ജോയിന്റ് ഫാമിംഗ് കോ - ഓപ്പറേറ്റീവ് സൊസൈറ്റികള്‍
18. ഹര്‍ജി കമ്മിറ്റികള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമസമിതികള്‍ എന്നിവയ്ക്കുമുമ്പിലുള്ള മിച്ച ഭൂമി സംബന്ധിച്ച ഹര്‍ജികള്‍
19. ഡ്രാഫ്റ്റ് പാര സംബന്ധിച്ച പേപ്പറുകള്‍
20 പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ കീഴില്‍ വരുന്ന എല്ലാ കോടതി വ്യവഹാരങ്ങളും ഭൂമി തിരിച്ചെടുക്കല്‍ സംബന്ധിച്ച പേപ്പറുകള്‍.
21. മേല്‍പ്പറഞ്ഞ ജില്ലകളിലെ അന്യാധീനപ്പെട്ട മിച്ചഭൂമികള്‍
22. മേല്‍പറഞ്ഞ ജില്ലകളിലെ പൊതു ജനങ്ങളുടെ മിച്ച ഭൂമി സംബന്ധിച്ച ഹര്‍ജികള്‍, കുടിയൊഴിപ്പിക്കല്‍, പട്ടയത്തിനുള്ള അപേക്ഷകള്‍ സംബന്ധിച്ച ഹര്‍ജികള്‍
23. മേല്‍പ്പറഞ്ഞ ജില്ലകളിലെ മറ്റു വകുപ്പുകള്‍ക്കും ഏജന്‍സിക്കും മിച്ചഭൂമി കൈമാറ്റം, പതിച്ചു നല്‍കല്‍
24. ജില്ലകളില്‍ ഗഘഞ ആക്ടിന്റെ 81(3), 98(അ) വകുപ്പകളനുസരിച്ചുള്ള ഭൂപരിധി നിബന്ധനയില്‍ നിന്നുള്ള ഒഴിവാക്കലുകള്‍ക്കുള്ള അപേക്ഷകള്‍
25. തിരിച്ചേല്‍പ്പിക്കുകയോ, അധീനപ്പെടുത്തുകയോ ചെയ്ത അധികഭൂമിക്കുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍
26. ഹര്‍ജി കമ്മിറ്റികള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതികള്‍, എന്നിവയ്ക്കു മുമ്പിലുള്ള മിച്ചഭൂമി സംബന്ധിച്ച ഹര്‍ജികള്‍.
12. റവന്യൂ (പി) വകുപ്പ്
1. കേരള ഭൂ സംരക്ഷണ നിയമവും ചട്ടങ്ങളും (Kerala Land Conservancy Act and Rules) സംബന്ധിച്ച പേപ്പറുകള്‍.
2. കേരള ഭൂമി പതിച്ചുനല്‍കല്‍ നിയമങ്ങളും ചട്ടങ്ങളും (Kerala Land Assignment Act and Rules) സംബന്ധിച്ച പേപ്പറുകള്‍.
3. കേരളനദീതട സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണ നിയമങ്ങളും ചട്ടങ്ങളും (Kerala Protection of River of Sand Act and Rules).
4. ഭൂമി പതിച്ചുനല്‍കലും ഭൂമി സംരക്ഷണവും സംബന്ധിച്ച പൊതുസ്വാഭാവമുള്ള ചോദ്യങ്ങള്‍.
5. ഭൂമി പാട്ടത്തിനു നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ സംബന്ധിച്ച പേപ്പറുകള്‍.
6. KLA ചട്ടങ്ങള്‍ക്ക് കീഴിലുള്ള ഭൂമി പതിച്ചു നല്‍കല്‍ സമിതി സംബന്ധിച്ച പേപ്പറുകള്‍.
7. മറ്റു വകുപ്പുകളില്‍ നിന്നും പതിച്ചു നല്‍കല്‍, പാട്ടം തുടങ്ങിയവയില്‍ ലഭിക്കുന്ന ഉപദേശ സ്വഭാവമുള്ള.
8. കേരള നെല്‍വയല്‍ - നീര്‍ത്തട ഭൂമി സംരക്ഷണ ബില്‍, 2007 (Kerala conservation of paddy land and wet land) ബില്‍, 2007) സംബന്ധിച്ചുള്ള പേപ്പറുകള്‍.
9. കേരള മത്സ്യത്തൊഴിലാളി കാടാശ്വാസ കമ്മീഷന്‍ ബില്‍ - 2007 (റവന്യൂ വകുപ്പ് സംബന്ധിച്ച) സംബന്ധിച്ച പേപ്പറുകള്‍.
10. ഭൂ ബാങ്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച പേപ്പറുകള്‍.
11. കേരള സംസ്ഥാന ഭൂനയം സംബന്ധിച്ച പേപ്പറുകള്‍
12. ഭൂമി പതിച്ചുനല്‍കല്‍ പുരോഗതി വിലയിരുത്തല്‍ സംബന്ധിച്ച പേപ്പറുകള്‍
13. നിക്ഷിപ്ത വനമേഖലകൾ പതിച്ചു നൽകൽ
14. സംസ്ഥാനതിര്‍ത്തിക്ക് പുറത്ത് കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമികള്‍ സംബന്ധിച്ച പേപ്പറുകള്‍
15 . കൃഷിയുക്ത വനഭൂമി പതിച്ചു നൽകൽ നിയമങ്ങൾ
16. വനഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങള്‍ പ്രകാരമുള്ള ജില്ലാ ഭൂമി പതിച്ചു നല്‍കല്‍ സമിതികള്‍, ഭൂമി പതിച്ചുനല്‍കല്‍ ജോലിക്കുള്ള പ്രത്യേക ജീവനക്കാര്‍ എന്നിവ സംബന്ധിച്ച പേപ്പറുകള്‍
17. ഭൂമി പതിച്ചുനൽകൽ (1997 നു മുൻപ് വരെയുള്ള കുടിയാൻ നിയന്ത്രണം) സംബന്ധിച്ച പേപ്പറുകള്‍
18. IIST, VSSC എന്നിവയ്ക്ക് ഭൂമി പതിച്ചുനല്‍കുന്നത് സംബന്ധിച്ചുള്ള പേപ്പറുകള്‍
19. പദ്ധതിപ്രദേശങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കലും, പുനരധിവസിപ്പിക്കലും സംബന്ധിച്ച പേപ്പറുകള്‍
20. മുന്‍സിപ്പാലിറ്റികള്‍ക്കും, കോര്‍പ്പറേഷനുകള്‍ക്കും ഭൂമി കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ചുള്ള പേപ്പറുകള്‍
21. ജന്മിക്കരം (റദ്ദാക്കല്‍) ആക്റ്റ് 1960, കേരള കോമ്പൻസേഷൻ ഓഫ് റ്റെനൻസി ഇമ്പ്രൂവ്മെൻറ്സ് ആക്റ്റ് സംബന്ധിച്ച പേപ്പറുകള്‍
22. കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിയമവും, ചട്ടങ്ങളും സംബന്ധിച്ച പേപ്പറുകള്‍
23. വിഭാഗത്തിന്റെ അനാമത്ത് പേപ്പറുകള്‍
24. കേരള നദീതട സംരക്ഷണവും, മണല്‍വാരല്‍ നിയന്ത്രണ നിയമവും ചട്ടങ്ങളും നടപ്പിലാക്കല്‍
25. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് നടപ്പിലാക്കല്‍ ഭരണാനുമതി.
13. റവന്യൂ (ആര്‍) വകുപ്പ്
1. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലെ കോരള ഭൂപരിഷ്‌കരണ നിയമത്തിന് കീഴില്‍ വരുന്ന മതപരവും, ജീവകാരുണ്യപരവും, വിദ്യാഭ്യാസപരവുമായ പൊതുസ്വഭാവമുള്ള ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് റഗുലറും ഇടക്കാലവുമായുള്ള വാര്‍ഷികാംശം.
2. ഭൂപരിഷ്‌കരണം സംബന്ധിച്ച കേന്ദ്ര പ്രായോജക പദ്ധതികളുടെ മേലുള്ള പ്ലാന്‍ സ്‌കീമുകള്‍.
3. കേന്ദ്ര പ്രോയോജക പദ്ധതിക്കു കീഴില്‍ മിച്ചഭൂമി പതിച്ചുനല്‍കിയവര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് റിലീസ് ചെയ്യല്‍.
4. കാണം റ്റെനൻസി ആക്റ്റ്
5. ഭൂമി പതിച്ചുനല്‍കിയവര്‍ക്കുള്ള സാമ്പത്തിക സഹായം സംബന്ധിച്ച ഇരുപതിന പരിപാടിയുടെ ദ്വൈമാസ/മാസ/ചതുര്‍മാസ പുരോഗതി റിപ്പോര്‍ട്ട് വിലയിരുത്തല്‍.
6. പട്ടാഴി ദേവസ്വം ഭൂമി (വെസ്റ്റിംഗ് ആൻഡ് എൻഫ്രാഞ്ചൈസ് മെൻറ്) ആക്റ്റ്, 1961.
7. ഊടുപള്ളി ഭൂപ്രദേശ നിയമനിർമ്മാണം (എൻഫ്രാഞ്ചൈസ് മെൻറ്) ബിൽ
8. കേരള പട്ടിക വര്‍ഗ്ഗ (ഭൂമി കൈമാറ്റവും അന്യാധീനപ്പെട്ട ഭൂമി പുന:സ്ഥാപിക്കല്‍ ഭൂമി കൈമാറ്റ നിയന്ത്രണം).
9. KLR നിയമത്തിന്റെ വിവിധ വകുപ്പകളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലാന്റ് ട്രൈബ്യൂണലുകളുടെ പ്രതിമാസ പ്രവര്‍ത്തനം വിലയിരുത്തല്‍.
10. ലാന്റ് ബോര്‍ഡിനെ സംബന്ധിച്ച പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി, ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടുകള്‍, ഡ്രാഫ്റ്റ് പാരകള്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, അപ്രോപ്രിയേഷന്‍ അക്കൗണ്ടുകള്‍.
11. KLR നിയമത്തിന്റെ പരിധിയിലുള്ള പരിധി സംബന്ധിച്ച വകുപ്പുകളുടെ നടത്തിപ്പ് വിലയിരുത്തല്‍.
12. KLR നിയമത്തിന്റെ പരിധിയിലുള്ള അച്ചടക്ക് കേസുകള്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച ചതുര്‍മാസ (Quarterly) വിലയിരുത്തല്‍.
13. കണ്ടുകൃഷി ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങള്‍.
14. ശ്രീ പണ്ടാരവക ഭൂമികള്‍ (വെസ്റ്റിംഗ് ആന്റ് എന്‍ഫ്രാഞ്ചൈസ്‌മെന്റ്) നിയമം.
15. ഭൂദാന്‍ & ഗ്രാമദാന്‍ പ്രസ്ഥാനങ്ങള്‍
16. വിരുതി ചട്ടങ്ങള്‍
17. തിരുപ്പുവരം നല്‍കല്‍ (നിര്‍ത്തലാക്കല്‍)
18. സര്‍ട്ടീഫിക്കറ്റുകള്‍
19. നിലവില്‍ റവന്യു സി അല്ലെങ്കില്‍ ഡി വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ജീവനക്കാര്യമല്ലാത്ത താലൂക്ക് ലാന്റ് ബോര്‍ഡ് അപ്പലേറ്റ് അതോറിറ്റികള്‍, ലാന്റ് ബോര്‍ഡ്, ലാന്റ് ട്രൈബ്യൂണലുകള്‍ എന്നിവ സംബന്ധിച്ച് അനാമത്ത് പേപ്പറുകള്‍
20. വകുപ്പ് 75 (3) KLR നിയമത്തിലെ കുടികിടപ്പ് മാറ്റവും തുടര്‍ന്നുള്ള കോടതികേസുകളും
21. KLR നിയമവുമായി ബന്ധപ്പെട്ട പ്രതിരോധ ഉദ്യോഗസ്ഥര്‍
22. KLR നിയമത്തില്‍ 75, 80 വകുപ്പിന്റെ കീഴിലുള്ള കുടികിടപ്പവകാശം വാങ്ങല്‍
23. കേരള ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലെ മത-ധർമപരിപാലന സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടക്കാല അന്വിറ്റി
24. കണ്ണന്‍ ദേവന്‍ ഹില്‍സ് (ഭൂമി തിരിച്ചെടുക്കല്‍) നിയമവും ചട്ടങ്ങളും
25. മാങ്കുളത്തെയും മുത്തിക്കാടിലെയും മിച്ചഭൂമി പതിച്ചു നല്‍കല്‍
26. തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് നെല്ലും അരിയും വിതരണം (--- അവകാശവും ബില്‍ 1976)
27. 1966 ലെയും 1968 ലെയും കേരള സ്റ്റേറ്റ് ഓഫ് എവിക്ഷന്‍ പ്രൊസിസിംഗ് ആക്ട്
28. ഊടുക്കൂർ സെറ്റിൽമെന്റ് പ്രൊക്ലമേഷൻ
29. റെക്കോര്‍ഡ് ഓഫ് റൈറ്റ്‌സ് ആക്ട് 1968
30. ജന്മിഭാഗം പെന്‍ഷന്‍ നല്‍കല്‍
31. കരത്തില്‍ ചെലവും അത്തപലിശയും
32. ടിസി എടവക അക്വിസിഷൻ ആക്റ്റ്.
33. ശ്രീപാദം ലാന്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ആക്ട്
34. സര്‍വ്വീസ് ഇനാം ലാന്റ് എന്‍ഫോഴ്‌സ്‌മെന്റ്.
14. റവന്യൂ (എസ്) വകുപ്പ്
1. റവന്യൂ റിക്കവറി, സ്റ്റേ ഉത്തരവുകള്‍ നല്‍കല്‍, ഒറിജിനല്‍ സ്യൂട്ടുകള്‍, ഒറിജിനല്‍ ഹര്‍ജികള്‍, റവന്യൂ റിക്കവറി സംബന്ധിച്ച സ്യൂട്ട് നോട്ടീസുകള്‍.
2. കേരള റവന്യൂ റിക്കവറി നിയമത്തിന്റെ 83 (2) വകുപ്പ് അനുസരിച്ചുള്ള പുന:ഹര്‍ജികള്‍
3. കേരള റവന്യൂ റിക്കവറി നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്യല്‍
4. റവന്യൂ റിക്കവറി സംബന്ധിച്ച DCR സ്റ്റേറ്റുമെന്റുകളെ സംബന്ധിച്ച പേപ്പറുകള്‍
5. കേരള റവന്യു റിക്കവറി നിയമത്തിലെ വകുപ്പുകളെ സംബന്ധിച്ച ഉപദേശങ്ങള്‍ക്കുള്ള അഭിപ്രായ ങ്ങള്‍ക്കായി മറ്റു വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന പേപ്പറുകള്‍
6. റവന്യൂ റിക്കവറി സംബന്ധിച്ച പൊതുവായ പേപ്പറുകള്‍.
15. റവന്യു (സ്‌പെഷല്‍ സെല്‍) വകുപ്പ്
1. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളെ അധികരിച്ചുള്ള സോള്‍വന്‍സി കേസുകള്‍ സംബന്ധിച്ചുള്ള പേപ്പറുകള്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. ജില്ലകളിലെ കെട്ടിടനികുതി അനാമത്ത് പേപ്പറുകളും സംബന്ധിച്ച പേപ്പറുകള്‍
2. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളെ അധികരിച്ചുള്ള KBT ആക്ട് സംബന്ധിച്ച പേപ്പറുകള്‍
3. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കേരള കെട്ടിട നികുതി നിയമം 195 സംബന്ധിച്ച പേപ്പറുകള്‍
4. ഡ്രാഫ്റ്റ് പാര, ഓഡിറ്റ് പാര, PAC ശുപാര്‍ശകള്‍ സംബന്ധിച്ച പേപ്പറുകള്‍
5. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അച്ചടക്കനടപടികള്‍.
16. റവന്യൂ (റ്റി) വകുപ്പ്
1. ലാന്റ് റവന്യു വകുപ്പിലെയും ലാന്റ് ബോര്‍ഡിലെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് രീാുമശെീിമഹല പശ്ചാത്തലത്തിലുള്ള തൊഴില്‍ പദ്ധതികള്‍
2. നിലവില്‍ D3 സീറ്റുമായി കൈകാര്യം ചെയ്യുന്ന ലാന്റ് ബോര്‍ഡ്
ലാന്റ് റവന്യൂ വകുപ്പ്
കോപ്പിയസ്റ്റ്, ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി വാച്ച് ആന്റ് വാര്‍ഡ്ജീവനക്കാര്‍, അറ്റന്‍ഡര്‍മാര്‍, ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാര്‍, വില്ലേജ്മാന്‍, പാര്‍ട്ട് ടൈം കണ്ടീജനന്റ് ജീവനക്കാര്‍
3. ലാന്റ് ബോര്‍ഡ്, താലൂക്ക് ലാന്റ് ബോര്‍ഡ്, അപ്പലേറ്റ് അതോറിറ്റികള്‍, ലാന്റ് റവന്യൂ വകുപ്പ് എന്നിവടങ്ങളിലെ തസ്തികകള്‍ തുടരാനുള്ള അനുമതി നല്‍കല്‍
4. ലാന്റ് ബോര്‍ഡിന്റെ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട്
5. റവന്യൂ ജീവനക്കാരുടെ അൃലമൃ ക്ലെയിമുകള്‍
6. സര്‍ട്ടീഫിക്കറ്റുകള്‍
7. ടൈപ്പിസ്റ്റുകള്‍ (എല്‍.ഡി/യു.ഡി/സൂപ്പര്‍വൈസറി, സി.എ മാര്‍ എന്നിവരുടെ ജീവന-സേവന കാര്യങ്ങള്‍ ഉള്‍പ്പടെ ലാന്റ് റവന്യൂ വകുപ്പിലെയും ലാന്റ് ബോര്‍ഡിലെയും എല്ലാ വിഭാഗം ജീവനക്കാരുടെയും അവധി അന്യത്ര സേവനം (Deputation), സെപ്ഷ്യല്‍ വില്ലേജ് ഓഫീസര്‍മാര്‍, അഡീഷണല്‍ വില്ലേജ് ഓഫീസര്‍, ഉള്‍പ്പടെയുള്ള യു.സി.സി കള്‍/വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരെ സംബന്ധിച്ച ജീവനക്കാര്‍
8. അധികാര കൈമാറ്റങ്ങള്‍.
17. റവന്യൂ (യു) വകുപ്പ്
1. തിരുവനന്തപുരം ജില്ലയിലെ ഭൂമി പതിച്ചു നല്‍കല്‍, കൈമാറ്റം, ഭൂമി സംരക്ഷണ കേസുകള്‍ (ഘമിറ ഇീിലെ്മിര്യ ഇമലെ)
2. എസ്റ്റേറ്റ് കമ്മറ്റി
3. ഭൂമി വിട്ടൊഴിയല്‍ നിയമവും ചട്ടങ്ങളും
4. കൊല്ലം ജില്ലയിലെ ഭൂമി പതിച്ചുനല്‍കല്‍, കൈമാറ്റം, ഭൂമി സംരക്ഷണ കേസുകള്‍
5. പഞ്ചായത്തുകള്‍ക്ക് ഭൂമി കൈമാറല്‍.
18. റവന്യൂ (പി. എസ്) വകുപ്പ്
1. റവന്യൂ വകുപ്പിനെ സംബന്ധിച്ച നിയമസഭാ ചോദ്യങ്ങള്‍ / ഉറപ്പുകള്‍ കൈപ്പറ്റല്‍വിതരണം, സമാഹരണം, തുടര്‍നടപടികള്‍ എന്നിവ സംബന്ധിച്ച പേപ്പറുകളും. പക്കഫും ദേവസ്വം സംബന്ധിച്ച പേപ്പറുകള്‍.
2. റവന്യൂ വകുപ്പും നിയമസഭാ സെക്രട്ടേറിയേറ്റും തമ്മിലുള്ള സമ്പര്‍ക്ക ജോലികള്‍.
3. താഴെപ്പറയുന്ന കാര്യങ്ങളിലെ പേപ്പറുകള്‍ സംബന്ധിച്ച ആശയവിനിമയം / തുടര്‍നടപടികള്‍:—
(1) പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി
(2) ഹര്‍ജി സമിതികള്‍
(3) ഉറപ്പു സമിതികള്‍
(4) വിഷയനിര്‍ണ്ണയ സമിതികള്‍
(5) എസ്റ്റ്‌മേറ്റ്‌സ് കമ്മറ്റികള്‍
(6) സബോര്‍ഡിനേറ്റ് നിയമനിര്‍മ്മാണം സംബന്ധിച്ച സമിതികള്‍
(7) പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി
(8) സംസ്ഥാന നിയമസഭയുടെ പട്ടികജാതി / പട്ടികവര്‍ഗ്ഗ കാര്യസമിതി
4. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച പേപ്പറുകളുടെ നീക്ക് പോക്കിന്റെ മേല്‍നോട്ടം
5. റവന്യൂവകുപ്പിന്റെ പ്രധാന ഉത്തരവുകള്‍ സമാഹരിക്കല്‍.
1 വരള്‍ച്ചയും തീപ്പിടുത്തത്തിനും ഉപരിയായി വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍.
2. വെല്ലപ്പൊക്കം സംബന്ധിച്ച മെമ്മോറാണ്ഡം തയ്യാറാക്കല്‍.
3. വെള്ളപ്പൊക്ക ദുരിതാശ്വാസ നടപടികള്‍ക്കും കേന്ദ്രസഹായവും അനുബന്ധ പേപ്പറുകളും.
4. വരള്‍ച്ചയും തീപ്പിടുത്തത്തിനും ഉപരിയായി വെള്ളപ്പൊക്കം തുടങ്ങിയ ദുരിതാശ്വാ, പ്രവര്‍ത്തനങ്ങള്‍.
5. ദുരിതാശ്വാസ കമ്മീഷണര്‍മാരുടെ യോഗങ്ങള്‍.
6. ദാരിദ്രസഹായ ജോലികള്‍.
7. പ്രകൃതി (വരൾച്ച, അഗ്‌നി) ദുരന്തങ്ങൾ
8. വരൾച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ
9. വരള്‍ച്ച സംബന്ധിച്ച മെമ്മോറാണ്ടം തയ്യാറാക്കല്‍.
10. വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ക്കുള്ള കേന്ദ്രസഹായവും അനുബന്ധ പേപ്പറുകളും
11. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി
12. വരള്‍ച്ച, മാന്വല്‍ തയ്യാറാക്കല്‍
13. പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് സാമൂഹിക സുരക്ഷാ സ്‌കീം.
14. കുടില്‍ ഇന്‍ഷ്വറന്‍സ് സ്‌കീം.
15. ദുരിതാശ്വാസനിധിയുടെ ഭരണനിര്‍വ്വഹണം സംബന്ധിച്ച സംസ്ഥാനതല സമിതിയുടെ യോഗങ്ങള്‍
16. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള ധനസഹായം
17. പ്രകൃതതി ദുരന്തത്തിനിരയായവര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യല്‍
18. ദുരന്തനിവാരണ പദ്ധതികള്‍
19. വെള്ളപ്പൊക്കം സംബന്ധിച്ച ജോലികള്‍
20. പ്രകൃതി ദുരന്തങ്ങള്‍, ദുരിതാശ്വാസങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ മാന്വലിന്റെ ചട്ടങ്ങളില്‍ മാറ്റം വരുത്തല്‍.
20. റവന്യൂ (ഡി. ആര്‍.എഫ്.-എ) വകുപ്പ്
1. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ CMDRF - വുമായി ബന്ധപ്പെട്ട പേപ്പറുകള്‍.
2. CMDRF സംബന്ധിച്ച പൊതുവായ പേപ്പറുകള്‍.
21. റവന്യൂ (സി. ആര്‍.എഫ് - ബി) വകുപ്പ്
1. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ CMDRF സംബന്ധിച്ച പേപ്പറുകള്‍.
22. ദുരന്തനിവാരണ നിര്‍വ്വഹണ (ടി.ആര്‍.പി സെല്‍) വകുപ്പ്
1. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി, പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ്, പ്രോഗ്രാം മാനേജ്‌മെന്റിന്റെ യൂണിറ്റിന്റെ അക്കൗണ്ടുകളുടെ പരിപാലനം സുനാമി അടിയന്തിരസഹായ പദ്ധതി, ഭവനം സംബന്ധിച്ച പേപ്പറുകള്‍, മഹാരാഷ്ട്രാ ഭവന പദ്ധതി, ജില്ലാതല നിരീക്ഷണ സമിതി, TRP സെല്ലിനുവേണ്ടി സ്റ്റേഷനറി, ഉപകരണങ്ങള്‍ എന്നിവ സംഭരിക്കല്‍, പുനരധിവാസത്തിനായുള്ള ജപ്പാന്‍ ദാരിദ്ര്യ നിര്‍മ്മാര്‍ ജ്ജന നിധി.
2. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസിനധി ഒഴികെയുള്ള എല്ലാ പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, സംസ്ഥാനതല അധികാരസമിതി (State level empowered committee) ആസൂത്രണ കമ്മീഷന്‍, പ്രദേശങ്ങള്‍ തിരിച്ചുള്ള ഭൗതികവും സാമ്പത്തികവുമായ (Physical and financical) മേഖലാപരിപാടികള്‍, ഫണ്ട റിലീസ്, TRP.
3. സുനാമി സംബന്ധിച്ച പൊതുവായ പേപ്പറുകള്‍.
സുനാമി വാര്‍ഷികം സംബന്ധിച്ച പേപ്പറുകള്‍, കടം എഴുതിത്തള്ളല്‍, സുനാമിദുരിതര്‍ക്കുള്ള അധിക സഹായം (ex gratia), പൊതുഹര്‍ജികള്‍, ജങ്കാര്‍ സേവനം, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, കംപ്‌ടോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടുകള്‍, സുനാമി മ്യൂസിയം.
പ്രധാന ഉദ്യോഗസ്ഥർ
| ക്രമ നമ്പർ. | വകുപ്പിലെ സെക്ഷനുകൾ. | വിലാസവും ഫോൺ നമ്പറും . |
|---|---|---|
| 1. | റവന്യൂ (എ) വകുപ്പ് | 0471-2517012 |
| 2. | റവന്യൂ (ബി) വകുപ്പ് | 0471- 2518207 |
| 3. | റവന്യൂ (സി) വകുപ്പ് | 0471-2518105 |
| 4. | റവന്യൂ (ഡി) വകുപ്പ് | 0471-2518963 |
| 5. | റവന്യൂ (ദേവസ്വം) വകുപ്പ് | 0471-2518147 |
| 6. | റവന്യൂ (ഇ) വകുപ്പ് | 0471-2518815 |
| 7. | റവന്യൂ (എഫ്) വകുപ്പ് | 0471-2518480 |
| 8. | റവന്യൂ (ജി) വകുപ്പ് | 0471-2517162 |
| 9. | റവന്യൂ (എച്ച്) വകുപ്പ് | 0471-2518960 |
| 10. | റവന്യൂ (എല്‍) വകുപ്പ് | 0471- 2518696 |
| 11. | റവന്യൂ (എന്‍) വകുപ്പ് | 0471- 2518241 |
| 12. | റവന്യൂ (പി) വകുപ്പ് | 0471-2518103 |
| 13. | റവന്യൂ (ആര്‍) വകുപ്പ് | 0471-2517132 |
| 14. | റവന്യൂ (എസ്) വകുപ്പ് | 0471-2518201 |
| 15. | റവന്യൂ (സ്‌പെഷല്‍ സെല്‍) വകുപ്പ് | 0471-2517180 |
| 16. | റവന്യൂ (റ്റി) വകുപ്പ് | 0471- 2518234 |
| 17. | റവന്യൂ (യു) വകുപ്പ് | 0471-2518104 |
| 18. | റവന്യൂ (പി. എസ) വകുപ്പ് | 0471-2518828 |
| ദുരന്തനിവാരണ വകുപ്പ് | ||
| 19. | ദുരന്തനിവാരണ (റവ.കെ) വകുപ്പ് | 0471-2518113 |
| 20. | റവന്യൂ (ഡി. ആര്‍.എഫ്.-എ) വകുപ്പ് | 0471-2518513 |
| 21. | റവന്യൂ (സി. ആര്‍.എഫ് - ബി) വകുപ്പ് | 0471-2518487 |
| 22. | ദുരന്തനിവാരണ നിര്‍വ്വഹണ (ടി.ആര്‍.പി സെല്‍) വകുപ്പ് | 0471-2518216 |
അനുബന്ധ വെബ്‌സൈറ്റുകള്‍


