ചെമ്പിലെ താരം

ലക്ഷ്‌മി വാസുദേവന്‍

  1. Chembil Ashokan
Chembil Ashokan

വര്‍ഷങ്ങള്‍ക്കു മുമ്പും അശോകന്‍ താരമായിരുന്നു. മമ്മൂട്ടിയുടെ സ്വന്തം തട്ടകമായ ചെമ്പിലെ മറ്റൊരു താരം. പക്ഷേ അശോകന്‍ ഇന്ന്‌ ചെമ്പിലെ മാത്രം താരമല്ല, കേരളക്കരയുടെ മൊത്തം താരമാണ്‌.

"ഹലോ അശോകനല്ലേ?"
"ഇതുവരെ അശോകനാണ്‌. എന്താ പേരു മാറ്റണോ ....?"
ഒരു ടെലിഫോണ്‍ സംഭാഷണം ഇങ്ങനെ തുടങ്ങുന്നതൊന്ന്‌ ആലോചിച്ചു നോക്കൂ. സിനിമയിലാണെങ്കില്‍ പ്രേക്ഷകര്‍ പൊട്ടിച്ചിരിക്കുന്ന ഒരു കോമഡി നമ്പറായി മാറിയേനേ.

പക്ഷേ ഒരു അഭിമുഖത്തിനു വേണ്ടി വിളിക്കുമ്പോള്‍ ഇങ്ങനെ പറയുന്നതോ? അത്തരത്തില്‍ ഒരാളാണ്‌ ചെമ്പില്‍ അശോകന്‍. സ്‌ക്രിപ്‌റ്റും തിരക്കഥയും ഒന്നും അശോകന്‌ ആവശ്യമില്ല. ഇതൊന്നുമില്ലാതെ തന്നെ നര്‍മ്മം തുളുമ്പുന്ന സംസാരമാണ്‌ അശോകനെ വ്യത്യസ്‌തനാക്കുന്നത്‌.

സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ഭാഗ്യദേവത കനിഞ്ഞനുഗ്രഹിച്ച അശോകന്റെ ജീവിതം പിന്നീടങ്ങോട്ട്‌ അഭ്രപാളികളില്‍ തെളിഞ്ഞു നില്‍ക്കാന്‍ തുടങ്ങി. കുറഞ്ഞ കാലഘട്ടങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞതാണ്‌ അശോകന്റെ വിജയം. പേരിനൊപ്പം സ്‌ഥലത്തിന്റെ പേരും ഒപ്പം കൂട്ടിയ അശോകന്റെ വിശേഷങ്ങളിലേക്ക്‌...

ഭാഗ്യദേവതയില്‍ തുടങ്ങി ഇപ്പോള്‍ ലൈഫ്‌ ഓഫ്‌ ജോസൂട്ടി വരെ ?

എല്ലാം ഭാഗ്യദേവത കടാക്ഷിച്ചതാണ്‌. സത്യന്‍ അന്തിക്കാട്‌ സാറിന്റെ ചിത്രത്തില്‍ അഭിനയിച്ച്‌ തുടക്കം കുറിക്കാന്‍ കഴിഞ്ഞതു കൊണ്ടാവണം ഇങ്ങനെയൊരു ഭാഗ്യം വന്നു ചേര്‍ന്നത്‌. അതിനു ശേഷം സിനിമയില്ലാതെ ഞാന്‍ സങ്കടപ്പെട്ടിട്ടേയില്ല. എല്ലാം ദൈവാനുഗ്രഹം.

ഇപ്പോള്‍ അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍?

തിരിഞ്ഞു നോക്കുമ്പോള്‍ സങ്കടപ്പെടുത്തുന്നതും സന്തോഷിപ്പിക്കുന്നതുമായ ഒരുപാട്‌ ഓര്‍മ്മകളുണ്ട്‌. സ്വന്തമായൊരു വീടും സ്‌ഥിതിയും തന്നത്‌ സിനിമയാണ്‌. അതൊരിക്കലും മറക്കാനാവില്ല.

പിന്നെ നാടകത്തില്‍ നിന്നു സിനിമയിലേക്കു വന്ന എല്ലാവരുമൊന്നും രക്ഷപെട്ടിട്ടില്ലല്ലോ. ഇത്രയും കോമഡി ആര്‍ട്ടിസ്‌റ്റുകള്‍ ഉള്ളപ്പോള്‍ പിടിച്ചു നില്‍ക്കാനായത്‌ തന്നെ വലിയൊരു ഭാഗ്യം. ചിരിപ്പിക്കാനുള്ള എന്റെ കഴിവിനെ ആളുകള്‍ അംഗീകരിച്ചതു വീട്ടിലുള്ളവരുടെ പ്രാര്‍ത്ഥനകളുടെ ഫലമായിട്ടാണ്‌.

കുട്ടിക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍?

സുന്ദരമായ ഓര്‍മ്മകള്‍ വളരെ കുറവായ ഒരു കുട്ടിക്കാലമായിരുന്നു എന്റേത്‌. എനിക്കു നാലു വയസ്സുള്ളപ്പോഴാണ്‌ അച്‌ഛന്‍ മരിക്കുന്നത്‌. അച്‌ഛന്റെ മുഖം പോലും എനിക്കോര്‍മ്മയില്ല. അന്നൊക്കെ ഫോട്ടോ എടുക്കുന്ന പതിവൊന്നുമില്ലല്ലോ. തെരക്കി പിടിച്ച്‌ ഒരു ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്ന്‌ അച്‌ഛനെ കണ്ടെത്താന്‍ ശ്രമിച്ചു. പക്ഷേ ഫോട്ടോ പഴകിപ്പോയതു കൊണ്ട്‌ മുഖമൊന്നും വ്യക്‌തമായിരുന്നില്ല. അങ്ങനെ ആ ശ്രമവും പാളിപ്പോയി.

ഞാനടക്കമുള്ള അഞ്ചു മക്കളെ വളര്‍ത്താന്‍ അമ്മ പിന്നീട്‌ ഒരുപാട്‌ കഷ്‌ടപ്പെട്ടിട്ടുണ്ട്‌. ഏറ്റവും ഇളയ ഞാന്‍ കൂടുതല്‍ ബുദ്ധിമുട്ടറിയാതിരുന്നത്‌ ചേട്ടന്മാര്‍ക്ക്‌ ജോലി കിട്ടിയതു കൊണ്ടാണ്‌. ഞങ്ങള്‍ താമസിച്ചിരുന്നതു പോലും കുടിയാന്മാരായിട്ടാണ്‌. പിന്നെ എന്റെ അയല്‍വാസിയാണ്‌ മമ്മൂക്കയെന്നുള്ളത്‌ ഒരു സുഖമുള്ള ഓര്‍മ്മയാണ്‌. ഞങ്ങളുടെ വീടിന്‌ തൊട്ടു മുന്നിലായിരുന്നു മമ്മൂക്കയുടെ കുടുംബവീട്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  • mangalam malayalam online newspaper

    അച്‌ഛനുറങ്ങാത്ത വീട്‌

    ഇസ്രത്ത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌ കുമാറിന്റെ അച്‌ഛന്‍ ഗോപിനാഥ്‌ പിള്ള വാര്‍ത്തകളില്‍ എന്നും സുപരിചിതനാണ്‌. ന്യായവിധി...

  • Renji Panicker

    Fire Brand @25

    മലയാള സിനിമയില്‍ കാല്‍ നൂറ്റാണ്ട്‌ പൂര്‍ത്തിയാക്കുകയാണ്‌ രണ്‍ജി പണിക്കര്‍..എഴുത്തുകാരനായും സംവിധായകനായും നിര്‍മ്മാതാവായും നടനായും മലയാള സിനിമയില്‍...

  • Dr Jayanarayanji, Futurologist, Palmistry

    ഹസ്‌തരേഖയിലൂടെ ഗിന്നസ്സ്‌ ബുക്കിലേക്ക്‌

    സോണിയാഗാന്ധിയുടെയും ജയലളിതയുടെയും കൈരേഖ നോക്കി ഫലം പറയുന്നത്‌ അല്‍പ്പം വിഷമം പിടിച്ച കാര്യമാണ്‌. ആ വെല്ലുവിളി ജീവിതത്തില്‍ ഏറ്റെടുക്കാന്‍...

Back to Top